ന്യൂഡല്‍ഹി: ഹിന്ദി നടന് രാജേഷ് ഖന്ന ഗുരുതരാവസ്ഥയില്‍. നിരവധി ആരോഗ്യപ്രശ്നങ്ങളാല്‍ അദ്ദേഹം ഏറെ നാള് ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. അറുപതുകാരനായ രാജേഷ് ഖന്നയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം നാല് ദിവസമായി ഭക്ഷണം കഴിക്കുന്നില്ലെന്നും മാനേജര്‍ അശ്വിന് പറഞ്ഞു.