ആമിര്‍ പുലിവാലുപിടിച്ചു; മാപ്പ് പറയണമെന്ന് ഡോക്ടര്‍മാര്‍
മുംബൈ|
WEBDUNIA|
PRO
PRO
'സത്യമേവ ജയതേ' എന്ന ടിവി ഷോയില്‍ ഡോക്ടര്‍മാരെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലൂടെ നടന്‍ അമിര്‍ ഖാന്‍ പുലിവാലുപിടിച്ചു. തങ്ങളെ അധിക്ഷേപിച്ച ആമിര്‍ മാപ്പ് പറഞ്ഞേ തീരൂ എന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 21 മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷനുകളുടെ സംഘടനയാണ് മെഡ്സ്കേപ്പ് ഇന്ത്യയാണ് ആമിറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
'സത്യമേവ ജയതേ'യുടെ നാലാം എപ്പിസോഡ് ആണ് വിവാദത്തിലായത്. രാജ്യത്തെ ആരോഗ്യരംഗത്തെക്കുറിച്ചും മെഡിക്കല്‍ രംഗത്തെ മോശം പ്രവണതകളെക്കുറിച്ചുമാണ് അവതാരകനായ ആമിര്‍ സംസാരിച്ചത്. ചികിത്സാരംഗത്തെ അഴിമതി, ദുഷ്പ്രവണതകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി പറഞ്ഞ അദ്ദേഹം മെഡിക്കല്‍ രംഗം തകരുന്നതില്‍ ഡോക്ടര്‍മാര്‍ക്കും പങ്കുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ആമിര്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ് ആമിറിന്റെ പരാമര്‍ശം. ജോലിയില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന സമ്മര്‍ദ്ദം പലര്‍ക്കും മനസ്സിലാകാറില്ല. ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആമിര്‍ എവിടെയായിരുന്നു എന്നും പാവങ്ങള്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്നത് അദ്ദേഹം കാണുന്നില്ലേയെന്നും ഡോക്ടര്‍മാര്‍ ചോദിച്ചു.