രാജീവ്‌ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കണം: കരുണാനിധി

ചെന്നൈ| WEBDUNIA|
PTI
രാജീവ് ഗാന്ധിയുടെ ഘാതകരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി. പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഇക്കാര്യം ആവശ്യപ്പെട്ട് കരുണാനിധി കത്തയച്ചു.

പ്രതികള്‍ മൂവരും 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞതായും അതിനാല്‍ ഇനി വധശിക്ഷ നടപ്പാക്കുന്നത് നീതികേടാണെനും കരുണാനിധി കത്തില്‍ വ്യക്തമാക്കി. മാതൃകാപരമായ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. പ്രതികളെ മോചിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യണം - കരുണാനിധി ആവശ്യപ്പെട്ടു.

കേസിലെ പ്രതികളായ പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നത്‌ എട്ടാഴ്ചത്തേക്ക്‌ മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. അതേസമയം, പേരറിവാളന്‍റെ മാതാവ് വ്യാഴാഴ്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുമായി കൂടിക്കാഴ്ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :