രാജീവ് ഘാതകരെ ഒമ്പതിന് തൂക്കിലേറ്റും

വെല്ലൂര്‍| WEBDUNIA|
WD
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ സെപ്തംബര്‍ ഒമ്പതിന് തൂക്കിലേറ്റുമെന്ന് വെല്ലൂര്‍ സെണ്ട്രല്‍ ജയില്‍ സൂപ്രണ്ട് അറിയിച്ചു. എല്‍ടിടിഇ പ്രവര്‍ത്തകരായ ശ്രീഹരന്‍ എന്നു വിളിക്കുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെയാണ് തൂക്കിലേറ്റുക.

ഇവര്‍ സമര്‍പ്പിച്ചിരുന്ന ദയാഹര്‍ജി ഓഗസ്റ്റ് 11 ന് രാഷ്ട്രപതി തള്ളിയിരുന്നു. ഇവരുടെ ശരിവച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ജയില്‍ സൂപ്രണ്ടിന് ലഭിച്ചത്. ഉത്തരവ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കണം എന്നാണ് നിയമം.

സുപ്രീംകോടതി 2000-ല്‍ ഇവരുടെ അപ്പീല്‍ തള്ളുകയും വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ക്രിമിനല്‍ ഗൂഡാലോചന, ചാവേര്‍ ആക്രമണ പദ്ധതിയൊരുക്കുകയും നടപ്പാക്കുകയും ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ 1991 മേയ് 12ന് ബെല്‍റ്റ് ബോംബ് സ്ഫോടനത്തിലൂടെയാണ് രാജീവ് ഗാന്ധിയെ വധിച്ചത്. രാജീവ് വധകേസിലെ മറ്റൊരു പ്രതി നളിനിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു.

ദയാഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2005 ജൂണ്‍ 21 ന് അഭിപ്രായമറിയിച്ചു എങ്കിലും പിന്നീട് പുന:പരിശോധനയ്ക്കായി 2011 ഫെബ്രുവരി 23 ന് തിരിച്ചുവിളിക്കുകയും മാര്‍ച്ച് എട്ടിന് വീണ്ടും രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :