വധശിക്ഷ ഇളവ് ചെയ്യാന്‍ അധികാരമില്ല: ജയ

ചെന്നൈ| WEBDUNIA|
PRO
രാജീവ് ഗാന്ധി വധക്കേസില്‍ ലഭിച്ചവരുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള അധികാരം തനിക്ക് ഇല്ല എന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. പ്രതികള്‍ വീണ്ടും രാഷ്ട്രപതിക്ക് അപ്പീല്‍ നല്‍കുക മാത്രമാണ് അവശേഷിക്കുന്ന ഏക പോം‌വഴി എന്നും ജയ നിയമസഭയില്‍ പറഞ്ഞു.

രാജീവ് വധക്കേസിലെ മൂന്ന് പ്രതികളുടെയും ശിക്ഷ ഇളവ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് സെങ്കൊടി എന്ന സ്ത്രീ‍ ഞായറാഴ്ച ആത്മാഹൂതി നടത്തിയ കാര്യവും പരാമര്‍ശിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണം എന്നും ജയ അഭ്യര്‍ത്ഥിച്ചു.

മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്ന് എല്‍‌ടി‌ടി‌ഇ പ്രവര്‍ത്തകര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇവരുടെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസും ഡി‌എംകെയും അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് പേരുടെയും വധശിക്ഷ സെപ്തംബര്‍ ഒമ്പതിനാണ് നടപ്പാക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :