രാജീവ് ഘാതകരെ തൂക്കിലേറ്റരുത്: വിജയകാന്ത്

ചെന്നൈ| WEBDUNIA|
PRO
PRO
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ 3 പേര്‍ക്ക് വിധിച്ചിട്ടുള്ള മരണശിക്ഷ റദ്ദാക്കണമെന്ന് വിജയകാന്ത് അഭ്യര്‍ത്ഥിച്ചു. ഡി‌എം‌ഡി‌കെ ആസ്ഥാനത്ത് നടന്ന ഇഫ്‌താര്‍ വിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് നടനും ഡി‌എം‌ഡികെ നേതാവുമായ വിജയകാന്ത് കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ ഈ അഭ്യര്‍ത്ഥന വച്ചത്.

ഇതിനകം തന്നെ ഇവര്‍ മൂന്ന് പേരും ഇരുപതിലേറെ വര്‍ഷം ജയിലില്‍ കിടന്നുവെന്നും ഇത്ര ശിക്ഷ അനുഭവിച്ച ഇവരെ ഇപ്പോള്‍ തൂക്കിക്കൊല്ലരുത് എന്നാണ് തന്റെ അഭിപ്രായമെന്നും വിജയകാന്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ദയ കാണിക്കണമെന്നും തൂക്കിക്കൊല്ലരുതെന്ന് കാണിച്ച് കുറ്റവാളികള്‍ നല്‍‌കിയിരിക്കുന്ന അപേക്ഷ പുനരവലോകനം ചെയ്യണമെന്നും വിജയകാന്ത് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

രാജീവ് ഗാന്ധിയുടെ ഘാതകരെ വധിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴകമെങ്ങും പ്രതിഷേധറാലികള്‍ നടക്കുകയാണ്. ചെന്നൈയ്ക്ക് അടുത്തുള്ള കാഞ്ചീപുരത്തില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ തീകൊളുത്തി മരിച്ചു. വധശിക്ഷ നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. രാജീവ് ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ ദയാപൂര്‍‌വം ഇവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുമായിരുന്നുവെന്ന് ഡി‌എം‌കെ നേതാവ് കരുണാനിധി പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :