രത്തന്‍ഗഢ് ക്ഷേത്ര അപകടം; മരിച്ചവരുടെ എണ്ണം 115 ആയി
മധ്യപ്രദേശ്|
WEBDUNIA|
PRO
രത്തന്‍ഗഢ് ക്ഷേത്രത്തില്‍ മഹാനവമി ആഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 115 ആയി. മരിച്ചവരില്‍ 31 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് ദുര്‍ഗാപൂജയുടെ പേരില്‍ പ്രശസ്തമായ രത്തന്‍ഗഢ് ക്ഷേത്രം.
ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നവരാത്രി പൂജയോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെ ക്ഷേത്രത്തില്‍ അനുഭവപ്പെട്ട ചടങ്ങിനിടെ വലിയ തിരക്കാണ് ഉണ്ടായത്.
മരണ നിരക്ക് ഇനി ഉയരാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
സിന്ധു നദിയിലൂടെയുള്ള പാലത്തിലൂടെ ഭക്തര്‍ കടന്നുപോകുമ്പോള്‍ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നുവെന്ന് ഫൊലീസ് പറഞ്ഞു. പാലം തകരുമെന്ന വ്യാജ വാര്‍ത്ത പരക്കുകയും ഇതിനെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് അപകടം ഉണ്ടായത്. ഇതിനിടയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശിയെന്നും പറയുന്നു.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് സമാനമായ അപകടത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു. ഇതില്‍ നിന്നും സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ടില്ല. സര്‍ക്കാരില്‍ നിലനില്‍ക്കുന്ന സംഘാടക ശേഷി കുറവും അഴിമതിയുമാണ് അപകടത്തിന്റെ കാരണമെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ കുറ്റപ്പെടുത്തി.
അതേസമയം അപകടത്തില്‍ രാഷ്ട്രീയം വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നാണ് ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം. പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.