മുംബൈ |
WEBDUNIA|
Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (14:08 IST)
PRO
താനെയ്ക്ക് സമീപം സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു.
ഹൈടെന്‍ഷന്‍ വൈദ്യുത ലൈനില്‍തട്ടിയതാണ് അപകടകാരണം. ജൂഹുവില്‍നിന്ന് ഞായറാഴ്ച രാവിലെ 7.50 നാണ് കോപ്റ്റര്‍ യാത്രപുറപ്പെട്ടത്. 9.30 ന് ഔറംഗബാദില്‍ എത്തേണ്ടതായിരുന്നു.
മുംബൈയില്‍നിന്ന് ഔറംഗബാദിലേക്ക് പോയ ഹെലിക്കോപ്റ്റര്‍ പറന്നുയര്‍ന്ന് 15 മിനിട്ടുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. യുണൈറ്റഡ് ഹെലി ചാര്‍ട്ടേഴ്‌സിന്റെ ബെല്‍ 212 ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു.