പാകിസ്ഥാനില്‍ സ്ഫോടനം: 36 മരണം

പെഷവാര്‍ | WEBDUNIA|
PRO
പാകിസ്ഥാനില്‍ ഉണ്ടായ ശക്തമായ സ്ഫോടനത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഞായറാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു.

കിസാ ഖ്വാനി മാര്‍ക്കറ്റിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനം ഉണ്ടായത്. നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. കാര്‍ ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു.

പാകിസ്ഥാനിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 80 പേര്‍കൊല്ലപ്പെട്ടത് ഒരാഴ്ച മുന്‍പാണ്. ഞായറാഴ്ച പള്ളിയിലെ ചടങ്ങുകള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സ്‌ഫോടനങ്ങള്‍ .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :