രജനീകാന്തിന് ഉടന്‍ വൃക്കമാറ്റിവയ്ക്കല്‍?

ചെന്നൈ| WEBDUNIA|
PRO
സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിന് ഉടന്‍ വൃക്കമാറ്റിവയ്ക്കല്‍ വേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതെ കുറിച്ച് ആശുപത്രിയധികൃതര്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

അതേസമയം, സിംഗപ്പൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രജനിയെ പ്രത്യേക സ്വകാര്യ സ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. രജനിയെ പ്രവേശിപ്പിച്ചിരിക്കുന്ന മൌണ്ട് എലിസബത്ത് ആശുപത്രി ഏഷ്യയിലെ വലുതും മികച്ചതുമായ ആശുപത്രികളില്‍ ഒന്നാണ്.

മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി അമര്‍സിംഗ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അമര്‍സിംഗിനെ ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മൌണ്ട് എലിസബത്തിലെ ചികിത്സാ സൌകര്യങ്ങളെ കുറിച്ച് മനസ്സിലാക്കിയ ബച്ചനാണ് രജനിയുടെ ചികിത്സ ഇവിടേക്ക് മാറ്റാന്‍ ഉപദേശിച്ചത്.

രജനിയുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരുടെ ബാഹുല്യം കാരണം അദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങള്‍ പ്രതികരണം നടത്താന്‍ വിസമ്മതിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :