‘റാണ’ പടയോട്ടം തുടങ്ങുന്നു, ആദ്യ പോസ്റ്റര്‍ ഇറങ്ങി!

WEBDUNIA|
PRO
‘യന്തിരന്‍’ കൊടുങ്കാറ്റ് അടങ്ങിയതേയുള്ളൂ. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീണ്ടും എത്തുകയാണ്. ഇത്തവണത്തെ അവതാരത്തിന്‍റെ പേര് ‘റാണ’. ഹിറ്റ്മേക്കര്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. കൈയില്‍ പടവാളുമായി യുദ്ധസന്നദ്ധനായി നില്‍ക്കുന്ന രജനീകാന്തിന്‍റെ ചിത്രമാണ് പോസ്റ്ററില്‍.

ഇറോസ് ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ‘റാണ’യില്‍ പദുക്കോണ്‍, ഇല്യാന ഡിസൂസ, തബു, സോനു സൂദ് തുടങ്ങിയവരും അഭിനയിക്കുന്നു. രജനീകാന്ത് മൂന്ന് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന റാണയുടെ ക്യാമറാമാന്‍ രത്നവേലുവാണ്. 2012ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ രജനീകാന്താണ്. നൂറുകോടിക്ക് മേല്‍ ചെലവു വരുന്ന ചിത്രത്തില്‍ സ്പെഷ്യല്‍ എഫക്ടിന് ഏറെ പ്രാധാന്യമുണ്ട്. അമിതാഭ് ബച്ചന്‍റെ പഴയ ഹിറ്റ് ചിത്രം ‘മഹാന്‍’ ആണ് എന്ന സിനിമയുടെ അടിസ്ഥാനമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സൌന്ദര്യ രജനീകാന്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘സുല്‍ത്താന്‍ ദ വാരിയര്‍’ എന്ന അനിമേഷന്‍ ചിത്രത്തിന് തുടക്കമിട്ടിരുന്നു. പിന്നീട് അത് ‘ഹര’ എന്ന് പേരുമാറ്റി. ഈ ചിത്രമാണ് ‘റാണ’യായി മാറിയതെന്നും സൂചനകളുണ്ട്. എന്നാല്‍ റാണയും ഹരയും രണ്ട് പ്രൊജക്ടുകളാണെന്നും റാണയ്ക്ക് ശേഷമേ പൂര്‍ത്തിയാകൂ എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :