യുപി‌എ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ബിജെപി

ന്യൂഡല്‍ഹി: | WEBDUNIA| Last Modified ബുധന്‍, 22 മെയ് 2013 (14:07 IST)
PRO
PRO
യുപി‌എ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ബിജെപി. സാമ്പത്തിക പ്രതിസന്ധഛിയും പണപ്പെരുപ്പവും സുരക്ഷാ വീഴ്ചകളും സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്ന് പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജും അരുണ്‍ ജെയ്റ്റിലും കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാണെങ്കിലും യുപിഎ നേതാവല്ല. സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ കാബിനറ്റില്‍ പ്രധാനമന്ത്രിക്കൊപ്പമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും അന്തിമ തീരുമാനം യുപിഎ ചെയര്‍പേഴ്‌സണ് വിടുകയാണ്.

സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രവര്‍ത്തനത്തിന് ഏകോപനമില്ല. ഇന്ധനവില അടിയ്ക്കടി ഉയരുന്നു. ഇതിനെ ന്യായീകരിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. സര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും കോണ്‍ഗ്രസിനെ പ്രീതിപ്പെടുത്താനുള്ളതാണ്. ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ശാക്തീകരണം തുടരാന്‍ പിന്നീട് വന്ന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :