സോണിയയ്ക്കെതിരേ സുഷമ!

ന്യൂഡല്‍ഹി : | WEBDUNIA|
PRO
PRO
കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ രംഗത്ത്‌. പാര്‍ലമെന്റില്‍ തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ എംപിമാരെ പ്രേരിപ്പിച്ചത്‌ സോണിയാണെന്നും പാര്‍ലമെന്റില്‍ സോണിയ ആഗ്രഹിക്കുന്നതേ നടക്കുകയുളളൂ എന്നും സുഷമ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ്‌ അധ്യക്ഷ ജനാധിപത്യ സ്‌ഥാപനങ്ങളെയും തത്വങ്ങളെയും അംഗീകരിക്കുന്നില്ല. തന്റെ പ്രസംഗം തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ്‌ എംപിമാരെ തടയാന്‍ സ്‌പീക്കര്‍ മീരാകുമാറും തയ്യാറായില്ല. സ്‌പീക്കറും പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥും വിളിക്കുന്ന യോഗങ്ങള്‍ പാര്‍ട്ടി ബഹിഷ്‌കരിക്കുമെന്നും സുഷമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഴിമതിയില്‍ ഉള്‍പ്പെട്ടവരെ സഹായിക്കുന്ന യുപിഎ സര്‍ക്കാരിന്‌ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷനേതാവ്‌ പറഞ്ഞു.

ബജറ്റ്‌ പാസാക്കാന്‍ സഹകരിക്കും. ഇപ്പോള്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആലോചിക്കുന്നില്ല. എന്നാല്‍, സര്‍ക്കാരിന്റെ കൗണ്ട്‌ഡൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്നും സുഷമാ സ്വരാജ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :