'അദ്വാനി യെദിയൂരപ്പയില്‍നിന്ന് പണം കൈപ്പറ്റി’

ബംഗളൂരു: | WEBDUNIA|
PRO
PRO
അഴിമതികേസില്‍ ആരോപണ വിധേയനായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ അധികാരത്തില്‍ തുടരാന്‍ അദ്വാനി സഹായിച്ചുവെന്നും അതിനു പ്രതിഫലമായി പണം കൈപ്പറ്റിയെന്നും കര്‍ണാടക ജനതാപാര്‍ട്ടി വക്താവ് വി ധനഞ്ജയ കുമാര്‍. എന്‍ഡിഎ സര്‍ക്കാരിലെ സഹമന്ത്രിയും മുന്‍ ബിജെപി എംപിയുമായിരുന്നു ധനഞ്ജയ കുമാര്‍. അദ്വാനി പണം സ്വീകരിച്ചതിന് തന്റെ പക്കല്‍ രേഖകളുണ്ടെന്നും ഉചിതമായ സമയത്ത് അവ പുറത്തുവിടുമെന്നും ധനഞ്ജയ കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും സംസ്ഥാന അധ്യക്ഷന്‍ പ്രഹ്‌ളാദ് ജോഷിയും അറിയിച്ചു.

യെദിയൂരപ്പയ്‌ക്കെതിരെ അദ്വാനി നടത്തിയ പരോക്ഷ വിമര്‍ശനമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. യെദിയൂരപ്പയ്‌ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ബിജെപിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നായിരുന്നു അദ്വാനിയുടെ വിമര്‍ശനം. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുശട പ്രചാരണത്തിന് എത്തിയതായിരുന്നു അദ്വാനി.

അദ്വാനിക്ക് യെദിയൂരപ്പയെ വിമര്‍ശിക്കാന്‍ യാതൊരു ധാര്‍മ്മിക അവകാശവുമില്ലെന്നും മക്കളെ ഉപയോഗിച്ച് യെദിയൂരപ്പയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നും ധനഞ്ജയ കുമാര്‍ പറഞ്ഞു. അദ്വാനി മാത്രമല്ല ബിജെപിയുടെ പല കേന്ദ്രനേതാക്കളും ഇത്തരത്തില്‍ പണം കൈപ്പറ്റിയിട്ടുണ്ട്.

ക്കൈകൂലി വിവാദത്തില്‍ പെട്ട് 2001ലാണ് യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. കഴിഞ്ഞ വര്‍ഷം പാര്‍ട്ടി വിട്ട കര്‍ണാടക ജനതാപാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ കക്ഷിക്ക് രൂപം നല്‍കുകയായിരുന്നു. ബിജെപിയിലെ കേന്ദ്ര സംസ്ഥാന നേതാക്കളുടെ ഗൂഡാലോചയ്ക്ക് താന്‍ ഇരയാവുകയായിരുന്നുവെന്നാണ് യെദിയുരപ്പയുടെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :