യുപിഎ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 24 ഓഗസ്റ്റ് 2013 (17:19 IST)
PTI
PTI
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ നാഷണല്‍ മീഡിയ സെന്റര്‍ ഉല്‍ഘാടന പ്രസംഗത്തിലായിരുന്നു സോണിയ ഈ അഭിപ്രായം നടത്തിയത്.

യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും പാര്‍ലമെന്റിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സോണിയ പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പോരായ്മകളെ മാധ്യമങ്ങള്‍ വിമര്‍ശിക്കണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ നല്ല ഉദ്ദേശ്യം വച്ചുകൊണ്ട് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സോണിയ പറയുന്നു.

മുബൈയില്‍ വനിതാ ഫോട്ടോ ജേണലിസ്റ്റ് പീഡനത്തിന് ഇരയായ സംഭവത്തില്‍ ദുഖവും വേദനയുണ്ടെന്നും സോണിയ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :