സോണിയാ ഗാന്ധിയുടെ മോര്‍ഫ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയില്‍

ജലന്ധര്‍| WEBDUNIA|
PRO
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. ജലന്ധറിലെ സന്ദീപ് ഭല്ല എന്ന യുവാവിനെതിരേയാണ് ഐടി ആക്ടിലെ സെക്ഷന്‍ 66-എ പ്രകാരം കേസെടുത്തത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സഞ്ജയ് സേഗാളിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ബിജെപി പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.നേരത്തെ രാഹുല്‍ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത ചിത്രവും ഇവര്‍ പോസ്റ്റു ചെയ്തിരുന്നു എന്നും ആരോപണമുണ്ട്.

എന്നാല്‍ അറസ്റ്റിലായ സന്ദീപ് ഭല്ല പാര്‍ട്ടി അംഗമല്ലെന്ന് ബിജെപി പ്രസിഡന്റ് കമാല്‍ ശര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു. നേതാക്കന്മാര്‍ക്കെതിരെ ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കമാല്‍ശര്‍മ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :