പൊതുപണം ചെലവിട്ടുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ലോ കമ്മീഷന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പൊതുപണം ചെലവിട്ടുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയ ലോ കമ്മീഷന്‍ ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുപണം ചെലവിട്ട് വന്‍തോതില്‍ പരസ്യം നല്‍കുന്ന പശ്ചാത്തലത്തിലാണ് ലോ കമ്മീഷന്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങുന്നത്.

പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാരാഞ്ഞിരിക്കുകയാണ് ലോ കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമറിയുന്നതിനായി നിയമ കമ്മീഷന്‍ ചോദ്യാവലി അയച്ചിട്ടുണ്ട്. ഈ മാസം 31നകം നിലപാട് അറിയിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സഭയുടെ കാലാവധി തീരാന്‍ ആറു മാസം ബാക്കി നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ അവകാശവാദ പരസ്യം വേണ്ടെന്നാണ് ലോ കമ്മീഷന്റെ നിലപാട്. രാജ്യം തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ 650 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി നീകിവച്ചിരിക്കുന്നത്.

അതിനിടെ എല്ലാ സംഭാവനകളുടെയും വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയേക്കും. നിലവില്‍ 20,000 രൂപയ്ക്ക് താഴെ സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കേണ്ടതില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :