മോഡിയെത്തും മുന്‍പേ ബോംബ് സ്ഫോടന പരമ്പര; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
പാട്ന|
WEBDUNIA|
PRO
നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതിന് മുന്‍പ് ബിഹാറില്‍ സ്ഫോടന പരമ്പര. പാട്‌ന റയില്‍വെ സ്റ്റേഷനിലാണ് രാവിലെ പത്തരയ്ക്ക് ആദ്യസ്‌ഫോടനമുണ്ടായത്. മോഡിയുടെ റാലി നടക്കുന്ന ഗാന്ധിമൈതാനത്ത് പിന്നീട് നാല് സ്‌ഫോടനങ്ങളുണ്ടായി.
സ്‌ഫോടനപരമ്പരയില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശക്തികുറഞ്ഞ പെട്രോള്‍ ബോംബുകളാണ് മൈതാനത്ത് പൊട്ടിയത്. മൈതാനത്തിന് പുറകിലുള്ള സിനിമാ തീയറ്ററിനുള്ളിലാണ് മൂന്നു സ്‌ഫോടനങ്ങളുണ്ടായത്. മൈതാനത്തെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു നാലാം സ്‌ഫോടനം.
റയില്‍വെ സ്റ്റേഷന്റെ ബാത്ത്‌റൂമിലാണ് സ്‌ഫോടനമുണ്ടായത്. പൊലീസെത്തി രണ്ടു ബോംബുകള്‍ നിര്‍വീര്യമാക്കി. സ്‌ഫോടനസമയത്ത് നൂറുകണക്കിന് ആള്‍ക്കാര്‍ സ്റ്റേഷനിലുണ്ടായിരുന്നു. മോഡിയുടെ ഹൈടെക്ക് റാലിയില്‍ പങ്കെടുക്കാനെത്തിയവരാണ് അധികവും. ഇതിനായി പതിനാല് സ്‌പെഷല്‍ ട്രെയിനുകളാണ് പട്‌നയിലേക്കെത്തുന്നത്.
കേന്ദ്രആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ സുരക്ഷാവീഴ്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.
പൊലീസ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പരുക്കേറ്റവരെ പട്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംസ്ഥാനത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.