ബിജെപിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജ്നാഥ്‌ സിംഗിന്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജ്നാഥ്‌ സിംഗിനെ ഏല്‍പ്പിച്ചു. നിലവില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി വഹിച്ചിരുന്ന സ്ഥാനമാണ് ബിജെപി അധ്യക്ഷനായ രാജ്നാഥ്‌ സിംഗ് ഏറ്റെടുത്തത്. നരേന്ദ്ര മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുകൊണ്ടാണ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജ്നാഥ്‌ സിംഗിന് നല്‍കിയത്.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗത്തില്‍ രാജ്നാഥ്‌ സിംഗിന്റെ പേര്‌ നിര്‍ദ്ദേശിച്ചത് മോഡി തന്നെയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം മോഡി പാര്‍ട്ടിയില്‍ ഒന്നിലധികം പദവികള്‍ വഹിക്കുന്നതായി ആരോപണമുയര്‍ന്നിരുനന്തിനെ തുടര്‍ന്നാണ്‌ മോഡി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്.

സുഷമയ്ക്ക്‌ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം നല്‍കണമെന്ന അഡ്വാനിയുടെ നിര്‍ദേശം മോഡിയും അരുണ്‍ ജയ്റ്റ്‌ലിയെ പകരക്കാരനാക്കണമെന്ന മോഡിയുടെ നിര്‍ദേശം അഡ്വാനിയും അംഗീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ്‌ പാര്‍ട്ടി അധ്യക്ഷനെ തന്നെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :