മോഡിക്കുള്ള വിസ നിരോധനം യുഎസ് പിന്‍‌വലിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
യുകെയ്ക്ക് പിന്നാലെ യുഎസും ഗുജറാത്തിനോടുള്ള ‘അയിത്തം‘ അവസാനിപ്പിക്കുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് യുഎസ് ഏര്‍പ്പെടുത്തിയിരുന്ന വിസ നിരോധനം പിന്‍വലിച്ചതോടെയാണിത്. യുഎസ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ളേക്ക് ആണ് ഇക്കാര്യം അറിയിച്ചത്.

ഗുജറാത്തുമായി യുഎസിനു മികച്ച ബന്ധമാണുള്ളതെന്നും ബ്ളേക്ക് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ കമ്പനികള്‍ക്ക് വളരെ വളരെ പ്രധാനപ്പെട്ട മാര്‍ക്കറ്റ് ആണ് ഗുജറാത്ത് എന്നും അദ്ദേഹം വ്യക്തമാക്കി.

2002ലെ ഗോധ്ര കലാപത്തിനു പിന്നാലെയാണ് മോഡിക്ക് യുഎസ് വിസാ നിരോധനം ഏര്‍പ്പെടുത്തിയത്. വിസ നിരോധനം പിന്‍‌വലിച്ച യുഎസിന്റെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :