ഇസ്ലാം വിരുദ്ധ സിനിമയ്ക്കെതിരെ ക്രൈസ്തവരുടെ പ്രതിഷേധം

ഇസ്ലാമാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
ഇസ്ലാം വിരുദ്ധ യു എസ് ചിത്രത്തിനെതിരെ പാകിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിഷേധം. വിവിധ ക്രൈസ്തവ സംഘടനകള്‍ കറാച്ചിയിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കുരിശും ബൈബിളും ഇവരുടെ കൈകളില്‍ ഉണ്ടായിരുന്നു.

മറ്റു മതങ്ങളെ അംഗീകരിക്കാന്‍ മനസ്സുള്ളവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍ എന്ന് ക്രൈസ്തവ സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു. വിവാദചിത്രം നിര്‍മ്മിച്ചവരില്‍ ക്രൈസ്തവ നാമം ഉള്ളവര്‍ ഉണ്ടെങ്കിലും അവര്‍ യഥാര്‍ത്ഥ വിശ്വാസികള്‍ അല്ല. ചിത്രം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണം എന്നും അവര്‍ ആവശ്യപ്പെട്ടു.

സിനിമയ്ക്കെതിരെയുള്ള പ്രതിഷേധത്തിന് പുറമെ, ഫ്രഞ്ച് മാസിക പുറത്തുവിട്ട വിവാദ കാര്‍ട്ടൂണിനെതിരെയും പാകിസ്ഥാനില്‍ പ്രതിഷേധം പുകയുകയാണ്. വിവിധ പാശ്ചാത്യ രാജ്യങ്ങളുടെ എംബസികള്‍ക്ക് നേരെ വ്യാഴാഴ്ച വ്യാപക ആക്രമണം ഉണ്ടായി. നിരവധി പേര്‍ക്ക് പരുക്കേറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :