രാഹുല്‍ അന്താരാഷ്ട്ര നേതാവ്, ഇറ്റലിയിലും മത്സരിക്കാം: മോഡി

അഹമ്മദാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ ആക്രമിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. രാഹുല്‍ “അന്താരാഷ്ട്ര നേതാവ്“ ആണ്. അദ്ദേഹത്തിന് ഇറ്റലിയിലും മത്സരിക്കാം എന്നാണ് മോഡി അഭിപ്രായപ്പെട്ടത്. രാജ്‌കോട്ടില്‍ സ്വാമി വിവേകാനന്ദ യൂത്ത് കണ്‍‌വെന്‍ഷന്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.

“രാഹുല്‍ ദേശീയ നേതാവ് ആണെന്നും ഞാന്‍ പ്രാദേശിക നേതാവ് ആണെന്നും ഈയിടെ ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഗുജറാത്തിന്റെ നേതാവ് ആയതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ രാഹുല്‍ ദേശീയ നേതാവ് ആണെന്നതിനോട് ഞാന്‍ യോജിക്കില്ല. അദ്ദേഹം അന്താരാഷ്ട്ര നേതാവാണ്- ഇന്ത്യയിലും ഇറ്റലിയിലും മത്സരിക്കാം“- മോഡി പറഞ്ഞു. രാഹുലിന്റെ അമ്മ സോണിയാ ഗാന്ധി വിദേശിയാണെന്ന വിമര്‍ശനത്തില്‍ ഊന്നിയാണ് മോഡിയുടെ ഈ നിരീക്ഷണം.

രാഹുല്‍ ദേശീയ നേതാവ് ആണെന്നും മോഡിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്, പാര്‍ട്ടി വക്താവ് റഷീദ് അല്‍വി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :