ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്- പ്രതിഷേധം കത്തിപ്പടരുന്നു

കെയ്‌റോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
‘ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്‘ എന്ന ഇസ്ലാം വിരുദ്ധ ചിത്രത്തിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ലോകമെങ്ങും പടര്‍ന്നുപിടിക്കുകയാണ്. പ്രവാചകന്‍ മുഹമ്മദിനെ വഞ്ചകനും സ്ത്രീലമ്പടനുമായി ചിത്രീകരിക്കുന്ന ഈ യു എസ് ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെയാണ് വിശ്വാസികള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. യു എസിനെതിരെയാണ് പ്രതിഷേധങ്ങള്‍.

ലെബനന്‍, യമന്‍, ഈജിപ്ത്, ലിബിയ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ വ്യാപക അക്രമങ്ങള്‍ നടക്കുകയാണ്. ടുണീഷ്യ, സുഡാന്‍ എന്നിവിടങ്ങളിലെ യു എസ് എംബസികള്‍ റെയ്ഡ് ചെയ്തു. യു എസ് അംബാസറഡും നാല് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമാണ് കഴിഞ്ഞ ദിവസം ലിബിയയില്‍ കൊല്ലപ്പെട്ടത്. ടുണീഷ്യയിലെ എംബസിയില്‍ കയറി യു എസ് പതാക കത്തിച്ച പ്രതിഷേധക്കാര്‍ ഇസ്ലാം പതാക അവിടെ സ്ഥാപിക്കുകയും ചെയ്തു. ലെബനനിലെ അമേരിക്കാന്‍ ഫാസ്റ്റ്-ഫുഡ് റെസ്റ്റോറന്റ് അഗ്നിക്കിരയാക്കി.

കിഴക്കന്‍ ജറുസലേമിലെ യു എസ് കോണ്‍സുലേറ്റില്‍ 400 പാലസ്തീനകള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. 20ലേറെ രാജ്യങ്ങളിലാണ് ഇപ്പോള്‍ ചിത്രത്തിനെതിരെ കനത്ത പ്രതിഷേധം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :