മേധ മാവോവാദിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ| Last Modified വ്യാഴം, 8 മെയ് 2014 (15:49 IST)
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ മേധ പട്കര്‍ മാവോവാദിയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. മനുഷ്യത്വത്തിന്‍െറ പേരില്‍, ജനാധിപത്യത്തിന്‍െറ പ്രതീകമായ പാര്‍ലമെന്‍റ് ആക്രമിച്ച അഫ്സല്‍ ഗുരുവിനെയും മറ്റു പാകിസ്ഥാനി ഭീകരര്‍ക്കൊപ്പം 200ഓളം നിരപരാധികളുടെ മരണത്തിനുത്തരവാദിയായ അജ്മല്‍ കസബിനെയും തൂക്കിക്കൊല്ലരുതെന്ന് ആവശ്യപ്പെട്ടവളാണ് മേധയെന്നും ഭീകരവാദ സംഘടനകളും മാവോവാദികളും തമ്മില്‍ ധാരണയിലാണെന്നും സ്വാമി ആരോപിച്ചു.

എന്നാല്‍ ബിജെപിയില്‍ വൈകിയത്തെിയ സ്വാമി അവരുടെ കണ്ണിലുണ്ണിയാകാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് തനിക്കെതിരേ ആരോപണമുന്നയിച്ചതെന്ന് മേധ പട്കര്‍ തിരിച്ചടിച്ചു. മേധ മാവോവാദികളുടെ പ്രധാന നായികയാണെന്നും അവരുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടിക നീണ്ടതാണെന്നും മേയ് ഒന്നിന് സ്വാമി സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു.

മാവോവാദികള്‍ പോലും താന്‍ അവരുടെ ആളുകളാണെന്ന് പറയില്ളെന്നും താന്‍ മാവോവാദിയെങ്കില്‍ സ്വാമി അത് തെളിയിക്കട്ടെയെന്നും മേധ പറഞ്ഞു.
അഹിംസ തനിക്ക് വെറും നിലപാടല്ല; ജീവത മൂല്യമാണെന്നും അതിന്‍െറ അടിസ്ഥാനത്തില്‍ വധശിക്ഷയെയാണ് താന്‍ എതിര്‍ത്തതെന്നും മേധ വ്യക്തമാക്കി. മോദി സ്ഥാനാര്‍ഥിയായ വാരാണസിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് സ്വാമിയുടെ കള്ള വിമര്‍ശമെന്നും മേധ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :