ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 6 മെയ് 2014 (17:04 IST)
2ജി സ്‌പെക്ട്രം ഇടപാട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അറിവോടെയെന്ന മുന്‍ ടെലികോം മന്ത്രി എ രാജയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയെ സിബിഐ ചോദ്യം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മുന്‍ ടെലികോം മന്ത്രി എ രാജയുടെ തുറന്നു പറച്ചില്‍ ഞെട്ടിക്കുന്ന തരത്തിലാണെന്നും അതിനാല്‍ പ്രധാന മന്ത്രിയെ ചോദ്യം ചെയ്യാന്‍ സിബിഐ മുന്നോട്ടു വരണമെന്നും ബിജെപി വക്താവ് പ്രകാശ ജാവ്‌ദേക്കര്‍ ആവശ്യപ്പെട്ടു. ഇതിന് കഴിയാത്ത പക്ഷം അന്വേഷണം അപൂര്‍ണ്ണമാണെന്നും അദ്ദേഹം പറഞ്ഞു.
എ രാജ സിബിഐ കോടതിയില്‍ ഇന്നലെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അറിവോടെയാണ് താന്‍ എല്ലാം നടത്തിയതെന്നും ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വ്യക്തമാക്കിയത്.