‘തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷതയ്ക്കു വില കല്‍പ്പിക്കുന്നില്ല'

ന്യൂഡല്‍ഹി| Last Modified വ്യാഴം, 8 മെയ് 2014 (11:30 IST)
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷതയ്ക്കു വില കല്‍പ്പിക്കുന്നില്ലെന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ കുറിപ്പ്. ഗംഗാനദിയില്‍ ആരതി ഉഴിയാന്‍ കഴിയാത്തതില്‍ മോഡി മാപ്പ് അപേക്ഷിച്ചു. ഗംഗാമാതാവിനോടുള്ള സ്‌നേഹം രാഷ്ട്രീയത്തേക്കാള്‍ വലുതാണെന്ന് റാലി തടഞ്ഞവര്‍ അറിയണമെന്നും ട്വിറ്ററിലെ കുറിപ്പില്‍ പറയുന്നു.

ഇന്നലെയാണ് ഗംഗയില്‍ ആരതി ഉഴിയുന്നതില്‍ നിന്ന് മോഡിയെ വരണാധികാരി വിലക്കിയത്.

അതിനിടെ അരുണ്‍ ജെയ്റ്റിലി ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ നടക്കുന്ന പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ വാരണാസിയില്‍ 25,000 സുരക്ഷാ ഭടന്മാരെ വിന്യസിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :