‘2ജി സ്പെക്ട്രം: പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണം’

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 6 മെയ് 2014 (16:49 IST)
2 ജി സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സിബിഐ ചോദ്യം ചെയ്യണമെന്ന് ബിജെപി. സ്‌പെക്ട്രം ഇടപാടുകള്‍ പ്രധാനമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന അന്നത്തെ ടെലികോം മന്ത്രി എ രാജയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഈ ആവശ്യം ഉന്നയിച്ചത്.

രാജയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ ബിജെപി വക്താവ് പ്രകാശ ജാവ്‌ദേക്കര്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ സിബിഐ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം അന്വേഷണം പൂര്‍ണ്ണമാകില്ലെന്നും ചൂണ്ടിക്കാട്ടി.

യുപിഎ സര്‍ക്കാരിനെതിരൊയ വിവിധ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയ ജാവ്‌ദേക്കര്‍ രാജ്യം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്നും ആരോപിച്ചു. 2ജി കേസില്‍ പ്രധാനകണ്ണിയായ രാജ സിബിഐ കോടതിയില്‍ ഇന്നലെയാണ് പ്രധാനമന്ത്രിയുടെ അറിവോടെയാണ് താന്‍ എല്ലാം നടത്തിയതെന്നും ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വ്യക്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :