മൂന്ന് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തവര്‍ക്ക് തടവ് ശിക്ഷ

ബാരാബങ്കി| WEBDUNIA| Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (16:01 IST)
PRO
ഉത്തര്‍പ്രദേശില്‍ മൂന്നുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ രണ്ടുപേര്‍ക്ക് പത്തുവര്‍ഷം വീതം തടവുശിക്ഷ. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രാജ്കുമാര്‍ വര്‍മയാണ് വിധി പ്രഖ്യാപിച്ചത്.

2009 മെയ് 20ന് ബാരാബങ്കിയിലെ ഗുങ്തറിലാണ് സംഭവം നടന്നത്. രാജേന്ദ്ര, സതീഷ് എന്നിവരാണ് കുറ്റവാളികള്‍ . കുഞ്ഞിന്റെ അമ്മയെ മുറിയില്‍ പൂട്ടിയിട്ടാണ് ഇവര്‍ ക്രൂരകൃത്യം ചെയ്തത്. അമ്മയാണ് മുഖ്യസാക്ഷി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :