ഡല്‍ഹി കൂട്ടബലാത്സംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരന്‍, മൂന്നുവര്‍ഷം ജുവനൈല്‍ ഹോമില്‍
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതി നല്ലനടപ്പിനായി 3 വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കഴിയണമെന്നാണ് ശിക്ഷ. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ശിക്ഷ വിധിച്ചത്. രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ ആദ്യവിധിയാണ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ഇന്ന് പുറപ്പെടുവിച്ചത്. കുട്ടിക്കുറ്റവാളികള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയാണ് ഇയാള്‍ക്ക് ബോര്‍ഡ് നല്‍കിയത്. ബലാല്‍സംഗം, മോഷണം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞത്. പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്ന് പോലീസ് കോടിതിയില്‍ വാദിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ 23കാരിയായ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി 13 ദിവസങ്ങള്‍ക്കു ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചു.
ഇയാളടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്. കേസിലെ പ്രധാന പ്രതികളിലൊരാളായ രാംസിങിനെ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, കൂട്ടാളികളായ പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.