രൂപ ബലാത്സംഗം ചെയ്യപ്പെട്ടു: ചേതന്‍ ഭഗത്തിന്റെ ട്വീറ്റ് പ്രതിഷേധത്തില്‍
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം. രൂപ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന രീതിയില്‍ ട്വീറ്ററില്‍ ട്വീറ്റ് ചെയ്ത് ചേതന്റെ പരാമര്‍ശത്തെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
എന്നെ ബലാത്സംഗം ചെയ്തവരെ ശിക്ഷിക്കില്ലേ? എന്ന രീതിയിലായിരുന്നു ചേതന്‍ ട്വീറ്ററില്‍ രൂപയുടെ മൂല്യം തകരുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ വിമര്‍ശകര്‍ പറയുന്നത് ചേതന്‍ വളരെ ലാഘവത്തെയോടെ രൂപയുടെ മൂല്യച്യുതിയെ കാണുന്നതെന്നാണ്.
പ്രതിഷേധത്തിനിടയില്‍ തന്റെ ട്വീറ്റിനെക്കുറിച്ച് വിശദീകരണവുമായി ചേതന്‍ രംഗത്തെത്തി. ട്വീറ്റ് ഗൗരവകരമായി എടുക്കരുത് ബലാത്സംഗത്തെ രൂപയുടെ മൂല്യച്യുതിയുമായി ആലങ്കാരികമായി ബന്ധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ചേതന്‍ നല്‍കിയ വിശദീകരണം.