മുസാഫര്‍നഗര്‍ ശാന്തമാകുന്നു; സമാധാന പരിപാടികള്‍ പുരോഗമിക്കുന്നു; മരണപ്പെട്ടവര്‍ 48

PTI
എന്നാല്‍ കലാപം തീര്‍ക്കാന്‍ നോക്കുമ്പോഴും പ്രദേശത്ത് പ്രകോപനപരമായ സന്ദേശങ്ങള്‍ വ്യാപിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് ഫെയ്സ് ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള വെബ്സൈറ്റുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. കലാപം ആദ്യം പൊട്ടി പുറപ്പെട്ടപ്പോള്‍ പൊലീസിന് അടിച്ചമര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ യൂട്യൂബില്‍ പ്രചരിച്ച വീഡീയോ ദൃശ്യങ്ങളായിരുന്നു കലാപം ഇത്രയും രൂക്ഷതയിലെത്തിക്കാന്‍ കാരണമായത്.

ഇതിനിടെ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച്‌ കേസെടുക്കുകയാണ് പൊലീസ്. എന്നാല്‍ കലാപത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിവെയ്ക്കണമെന്നാണ് യുപിയിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

മുസഫര്‍നഗര്‍| WEBDUNIA| Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (12:56 IST)
കലാപം അടിച്ചമര്‍ത്താന്‍ സാധിക്കാത്ത യുപി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ഡല്‍ഹിയില്‍ വിവിധ മുസ്ലീം സംഘടനകള്‍ നടത്തിയ പ്രകടനങ്ങളില്‍ ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് തന്നെ സമാധാനപരിപാടികളിലൂടെ പ്രദേശത്ത് ശാന്തി കൈവരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :