മൂന്ന്‌ ജില്ലകളില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റിവെച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ മൂന്ന്‌ ജില്ലകളിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റിവെച്ചു. വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ നടക്കാനിരുന്ന ജനസമ്പര്‍ക്ക പരിപാടിയാണ്‌ മാറ്റി വെച്ചത്‌. ഈ മാസം നടക്കേണ്ടിയിരുന്ന പരിപാടികളുടെ പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

കഴിഞ്ഞ മാസം മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പരിപാടികള്‍ മാറ്റിവെച്ചിരുന്നു. സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പൊതുപരിപാടികളില്‍ പ്രതിഷേധം തുടരുമെന്ന്‌ കഴിഞ്ഞ ദിവസം ഉപരോധ സമരം അവസാനിപ്പിച്ചുകൊണ്ട് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ രാജി വരെ സമരം ശക്‌തമായി തുടരാനും പൊതുപരിപാടികള്‍ തടയാനും പ്രതിപക്ഷം തീരുമാനമെടുത്തിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റി വെച്ചിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :