ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 24 ജൂണ്‍ 2010 (15:39 IST)
ബീഹാറില്‍ നിന്നുള്ള ലോക്സഭാംഗവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ദിഗ്വിജയ് സിംഗ് (54) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ വച്ചായിരുന്നു ദിഗ്വിജയ് നിര്യാതനായത്. പുതുല്‍ കുമാരിയാണ് ഭാര്യ. രണ്ട് പെണ്‍ മക്കളുണ്ട്,.
ജനതാദള്‍ (യു) നേതാവായിരുന്ന ദിഗ്വിജയ് 2009 ല്‍ ബങ്ക നിയോജകമണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. 1990ല്‍ ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിഗ്വിജയ് 1990-91 കാലഘട്ടത്തില്‍ ധനകാര്യവകുപ്പിലും വിദേശകാര്യ വകുപ്പിലും സഹമന്ത്രി സ്ഥാനം വഹിച്ചു.
1998 ല്‍ പന്ത്രണ്ടാല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നാം ലോക്സഭയിലും അംഗമായ ദിഗ്വിജയ് വാജ്പേയ് മന്ത്രിസഭയില്‍ റയില്‍വെ, വ്യവസായം, വിദേശകാര്യം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു.