മുംബൈയിലെ വിക്രോളിയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. അപകടത്തില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാവിലെ ആറോടെയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇലക്ട്രിക് മീറ്ററിലെ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീ നെറ്റ്വര്‍ക്ക് കേബിളുകളിലൂടെ പടര്‍ന്നതാണ് അപകടത്തിന് കാരണം.