പരോള്‍ കഴിഞ്ഞു; സഞ്ജുബാബ ജെയിലിലേക്ക് മടങ്ങി

മുംബൈ| WEBDUNIA|
PRO
മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ തടവുശിക്ഷ നേരിടുന്ന ബോളിവുഡ് നടന്‍ സഞ്ജയ്ദത്ത് പരോള്‍ കാലാവധി കഴിഞ്ഞ് പുണെ യെര്‍വാദ ജയിലിലേക്ക് മടങ്ങി.

മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ തടവുശിക്ഷ ലഭിച്ച ദത്തിന് ഒക്ടോബര്‍ ഒന്നിനാണ് 14 ദിവസത്തെ പരോള്‍ അനുവദിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പിന്നീട് 14 ദിവസത്തെ പരോള്‍ കൂടി കിട്ടി.

പരോള്‍കാലത്ത് ദത്ത് കാലില്‍ രക്തം കട്ടപിടിച്ചതിന് ചികിത്സ തേടിയിരുന്നു. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് ദത്ത് ഭാര്യ മന്യതയോടൊപ്പം പുണെയിലേക്ക് പുറപ്പെട്ടത്

തന്റെ ജയില്‍ മോചനത്തിനായി പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ചും എല്ലാവര്‍ക്കും ദീപാവലി ആശംസ നേര്‍ന്നുമാണ് ദത്ത് മടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :