മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു

മുംബൈ| WEBDUNIA| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (08:53 IST)
PRO
മുംബൈയില്‍ ഡോക്ക്‌യാര്‍ഡ് റോഡില്‍ അഞ്ച് കെട്ടിടം തകര്‍ന്നു വീണു. ഇന്ന് രാവിലെ 6.25 ഓടുകൂടിയാണ് കെട്ടിടം തകര്‍ന്നു വീണത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാല്പ്പത് വര്ഷം പഴക്കമുള്ള കെട്ടിടമാണിത്. ഇരുപതോളം കുംടുംബങ്ങളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്.

എത്ര പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല. അഗ്നിശമന സേനാംഗങ്ങളും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :