സോളാര്‍ കേസ്: ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം| WEBDUNIA|
PRO
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം സംസ്ഥാന സര്‍ക്കാരിന് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അധ്യക്ഷയായ അഞ്ചംഗ അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായായിരുന്നു വിവരം.

ഹൈക്കോടതിയില്‍ നിന്ന് ഫാക്സ് മുഖേനയാണ് ഈ വിവരം സെക്രട്ടേറിയറ്റിലേക്ക് അറിയിച്ചത്. നിലവില്‍ ജഡ്ജിമാരുടെ കുറവ് ഹൈക്കോടതിയിലുണ്ടെന്നും എട്ടോളം ജഡ്ജിമാരുടെ കുറവുണ്ടെന്നതിനാലാണ് ജഡ്ജിയെ വിട്ടുകൊടുക്കാത്തതെന്നുമാണ് സൂചന.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി സെക്രട്ടറിയേറ്റ് ഉപരോധം നടത്തിയതിനൊടുവിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറായത്. അന്വേഷണത്തിനായി ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഹൈക്കോടതി രജിസ്ട്രാറിന് കത്ത് നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :