മുംബൈ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു

മുംബൈ. | WEBDUNIA|
PRO
PRO
കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു. ഇന്നലെ രാത്രി വൈകിയാണ് ജസ്ലോക് ആശുപത്രിയില്‍ നിന്നു പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയിറക്കി. പീഡന വിവരം പുറംലോകം അറിഞ്ഞയുടനെ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ച മുംബൈ പൊലീസ് 70 മണിക്കൂറിനുള്ളില്‍ അഞ്ചു പ്രതികളെയും പിടികൂടിയിരുന്നു.

അതേസമയം, പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ രേഖകള്‍ തെളിയിക്കുന്നു. ആദ്യം അറസ്റ്റ് ചെയ്ത പ്രതിക്ക് 16 വയസ്സേ ഉള്ളെന്ന് വെളിപ്പെടുത്തി പ്രതിയുടെ മുത്തശ്ശി രംഗത്തെത്തിയിരുന്നു. എന്നാല്‍ വ്യാജരേഖകളാണതെന്ന് പൊലീസും മറുപടി നല്‍കിയിരുന്നു. പ്രതികളിലൊരാള്‍ നേരത്തേ പൊലീസിന്റെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ്.

പ്രതികളെ ഉച്ചയോടെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശക്തിമില്‍സില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :