അഗര്‍ത്തല|
WEBDUNIA|
Last Modified തിങ്കള്‍, 25 നവംബര്‍ 2013 (14:18 IST)
PRO
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ മൂന്നുപേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.
ത്രിപുരയുടെയും മിസോറാമിന്റെയും അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം നടന്നത്. മാമിത് ജില്ലയിലെ ദംപാരേങ്ഗുലി ഗ്രാമത്തില്‍ വെച്ചാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര ഉത്തരവാദിത്തം ഏറ്റെടുത്തു.
ബംഗ്ലാദേശിലാണ് തീവ്രവാദസംഘടന പ്രവര്‍ത്തിക്കുന്നത്. തട്ടിക്കൊണ്ടുപോയവരെ അതിര്‍ത്തി കടത്തി ബംഗ്ലാദേശിലേക്ക് കൊണ്ടുപോയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.