തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13 തീവ്രവാദികളെ പൂജപ്പുര ജയിലില്‍ നിന്നും ബാംഗ്ലൂര്‍ ജയിലിലേക്ക് മാറ്റി

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
തടിയന്റവിട നസീര്‍ ഉള്‍പ്പെടെ തീവ്രവാദ കേസുകളിലെ 13 പ്രതികളെ ജയിലില്‍നിന്നും ബാംഗ്ലൂര്‍ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ഏഴാം തീയതി നാലുപേരെ മാറ്റി. ബാക്കിയള്ളവരെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബാംഗ്ലൂരിലേക്ക് മാറ്റിയത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ വിചാരണ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ജയില്‍ മാറ്റം.

വിചാരണയ്ക്കായി പ്രതികളെ ഇടയ്ക്കിടെ ബാംഗ്ലൂരില്‍ കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതിനാല്‍ വിചാണ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രതികളെ തിരികെ കൊണ്ടുവരിക. പൂജപ്പുര ജയിലില്‍ ഈ പ്രതികളെ താമസിപ്പിക്കുന്നതില്‍ സുരക്ഷാ ഭീഷണി ഉണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :