നൈജീരിയയില്‍ 95 ബൊക്കോഹറാം തീവ്രവാദികളെ വധിച്ചു

അബുജ| WEBDUNIA|
PRO
നൈജീരിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ബൊക്കോഹറാം വിഭാഗത്തില്‍പ്പെട്ട 95 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ വടക്കന്‍ മേഖലയിലെ ബൊര്‍നൊ യോബേ സംസ്ഥാനങ്ങളില്‍ സംയുക്ത ആക്ഷന്‍ ഫോഴ്‌സ് നടത്തിയ സൈനിക നടപടിയെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

വടക്കന്‍ മേഖലയില്‍ ബൊക്കോഹറാമിന്റെ ശക്തികേന്ദ്രമായ മൈദുഗുലിയിലും ദമാതുരുവിലും സൈന്യവും തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. തീവ്രവാദികള്‍ മിന്നലാക്രമണത്തിന് ഒരുങ്ങുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈനിക നടപടിയുണ്ടായത്.

ഗലംഗി, ലവന്തി എന്നിവിടങ്ങളിലെ തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിച്ച 74 പേരെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. യോബേ സംസ്ഥാനത്ത് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ബെറ്റാലിയന്റെ മൂന്നാം ഡിവിഷന്‍ നടത്തിയ ആക്രമണത്തില്‍ 21 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

ഏതാനും പേര്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. കരസേനയ്ക്ക് പുറമെ വ്യോമസേനയും നടപടികളില്‍ പങ്കെടുത്തു. ഇവിടെ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :