മാവോയിസ്റ്റുകളെ ഭയക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാവോയിസ്റ്റുകളുടെ ആക്രമണ ഭീഷണിയെ താന്‍ ഭയക്കുന്നില്ലെന്നും മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ജംഗള്മഹലില് സന്ദര്‍ശനം നടത്തുമെന്നുമാണ് മമത ബാനര്‍ജി വ്യക്തമാക്കിയത്.
ജനങ്ങള്‍ സഹകരിച്ചാലെ മാവോയിസ്റ്റുകളെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളൂ ജനങ്ങള്‍ സഹകരിച്ചാല്‍ മാവോയിസ്റ്റ് മേഖലകളില്‍ സമാധാനം കൊണ്ടുവരാന്‍ സാധിക്കും. ജംഗള്മഹലില് മാവോയിസ്റ്റുകളുടെ ഇടപെടല്‍ ഇല്ലാതാക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.
മാവോയിസ്റ്റുകളുടെ ആക്രമണ ഭീഷണി നേരിടുന്ന നേതാക്കളില്‍ മുന്‍നിരയിലാണ് മമതയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മമതയുടെ പ്രതികരണം. മമത വ്യക്തമാക്കി. സില്‍ദയില്‍ നടന്ന പൊതുറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.