തെരുവുനായയുടെ ആക്രമണം: 40 പേര്‍ക്ക് കടിയേറ്റു

തിരുമല| WEBDUNIA|
PRO
PRO
തിരുവനന്തപുരം നഗരാതൃത്തിയിലുള്ള കുണ്ടമണ്‍കടവില്‍ തെരുവുനായയുടെ കടിയേറ്റ് 40 ലേറെ പേര്‍ക്ക് പരിക്ക്. പരിക്കേറ്റ മിക്കവരെയും ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ച് ചികിത്സ നടത്തുകയാണ്‌.

വ്യാഴാഴ്ച ഉച്ചയോടെയാണ്‌ തെരുവുനായ പരാക്രമം ആരംഭിച്ചത്. കുണ്ടമണ്‍കടവ്, വലിയവിള, അരയല്ലൂര്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണു കടിയേറ്റത്. ബൈക്കില്‍ പോയവരെപ്പോലും പട്ടി ഓട്ടിച്ചിട്ടു കടിച്ചു. സഹികെട്ട നാട്ടുകാര്‍ വൈകിട്ടോടെ നായയെ അടിച്ച് ഒരു പരുവമാക്കി.

എന്നാല്‍ കുറേ സമയം കഴിഞ്ഞ് നായ ചാടിയെണീറ്റ് കണ്ണില്‍ കണ്ടവരെയെല്ലാം വീണ്ടും കടിക്കാനാരംഭിച്ചു. കണ്ടവഴികളിലൂടെ ഓടിയ നായ വീട്ടിനകത്തിരുന്നവരെയും വീട്ടില്‍ കെട്ടിയിട്ടിരുന്ന പട്ടികളെയും വെറുതേവിട്ടില്ല. ചിലര്‍ക്ക് തുടയിലാണു കടിയേറ്റതെങ്കില്‍ ഒരു വീട്ടമ്മയ്ക്ക് ചുണ്ടിലാണു കടിയേറ്റത്. നായയുടെ കടിയേറ്റ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :