യൂണിഫോമിലാണ് സബ് ഇന്‍സ്‌പെക്ടര്‍ ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ട് ഇയാള്‍ ഒരു തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ ഇത് കൊടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഇയാള്‍ വെടിവെക്കുകയായിരുന്നു.
പെട്ടെന്ന് തന്നെ തെന്നിമാറിയതിനാല്‍ ഡോക്ടര്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അധികൃതര്‍ പൊലീസിന് കൈമാറി.