ഒറീസയില്‍ മാവോയിസ്റ്റ് ആക്രമണം; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഒറീസ| WEBDUNIA|
PRO
PRO
ഒറീസയിലെ കോറാപുത്ത് ജില്ലയില്‍ ബിഎസ്എഫ് വാഹനങ്ങള്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ പാതയില്‍ സ്ഥാപിച്ച മൈനുകളില്‍ തട്ടി സൈനിക വാഹനം തകരുകയായിരുന്നു.

ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ ദേശീയ പാത 26ലായിരുന്നു സ്‌ഫോടനം. രാവിലെ എട്ടുമണിയോടെയാണ് സൈനിക വാഹനം മൈന്‍ തട്ടി തകര്‍ന്നത്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ചിരുന്ന 18 ബി.എസ്.എഫ് സൈനികരാണ് അപകടത്തില്‍പെട്ടത്. ആദ്യ രണ്ട് വാഹനങ്ങള്‍ മൈനുകളില്‍ തട്ടാതെ സുരക്ഷിതമായി കടന്നെങ്കിലും മൂന്നാം വാഹനം മൈനില്‍ തട്ടി പൊട്ടി തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന് നാല് ജവാന്മാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. കോരപുത്ത് ജില്ലയില്‍ മാവോയിസ്റ്റ് നേതാവ് മാധവിനെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ബി.എസ്.എഫ് ജവാന്മാര്‍ക്ക് നേരെ നടന്നതെന്നാണ് വിവരം. ആഗസ്ത് 23നാണ് മാവോയിസ്റ്റ് നേതാവ് മാധവ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം താറുമാറായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :