മാതാപിതാക്കള്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചു: മക്കള്‍ കഴിയുന്നത് മാതാപിതാക്കളെ ദഹിപ്പിച്ച ശ്മശാനത്തില്‍

പ്രതാപ്ഗഡ്| WEBDUNIA| Last Modified വെള്ളി, 26 ജൂലൈ 2013 (17:11 IST)
PRO
മാതാപിതാക്കള്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് മക്കള്‍ ജീവിക്കുന്നത് ശ്മശാനത്തില്‍. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലെ മാതപിതാക്കളാണ് എയ്ഡ്സിനെ തുടര്‍ന്ന് മരണപ്പെട്ടത്.

ഇവരുടെ മരണത്തിനു ശേഷം നാലു കുട്ടികളുടെ ജീവിതം ശ്മശാനഭൂമിയിലാകുകയായിരുന്നു‍. മാതാപിതാക്കളെ സംസ്‌കരിച്ച സ്ഥലത്തിനടുത്ത് മരച്ചുവട്ടില്‍ കഴിയാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. അച്ഛന്‍ മരിച്ചതിന് ശേഷം ഗ്രാമത്തിലെ ബന്ധുക്കള്‍ക്കൊപ്പമാണ് മൂത്തകുട്ടി കഴിഞ്ഞിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് അമ്മ കൂടി മരിച്ചതോടെ എല്ലാവരും തങ്ങളെ ഉപേക്ഷിക്കുകയായിരുന്നു എന്നും കുട്ടി പറഞ്ഞു.

എയ്ഡ്സ് രോഗം മറ്റുള്ളവര്‍ക്കും പടരുമെന്ന ഭയമുള്ളതിനാല്‍ ശ്മശാനത്തില്‍ നിന്നും ഇവരെ മാറ്റിപാര്‍പ്പിക്കണമെന്ന് പ്രദേശവാസികള്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :