തന്നെ ബലാത്സംഗം ചെയ്ത സ്വന്തം പിതാവിന്റെ തല മകള്‍ അറുത്തെടുത്തു. പപ്പു ന്യൂ ഗ്യുനിയയില്‍ ആണ് കൊല നടന്നത്. രാത്രി നേരത്താണ് 18 കാരിയെ പിതാവ് പല തവണ ബലാത്സംഗം ചെയ്തത്.
ഇയാള്‍ക്ക് മൂന്ന് മക്കള്‍ കൂടിയുണ്ട്. ഭാര്യയും മറ്റ് മക്കളും ബന്ധുവീട്ടില്‍ പോയ സമയത്താണ് പിതാവ് ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
തുടര്‍ന്ന് രാവിലെ വീണ്ടും ഇയാള്‍ ബലാത്സംഗത്തിന് ഒരുങ്ങിയപ്പോഴാണ് പെണ്‍കുട്ടി കത്തിയെടുത്ത് ഇയാളുടെ തലയറുത്തത്.
ഗ്രാമമുഖ്യന്മാരെ കൊലയുടെ വിവരം അറിയിച്ചത് പെണ്‍കുട്ടി തന്നെയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് പപ്പ്യു ന്യു ഗ്യുനിയ.