മഹാരാഷ്ട്ര മുഖ്യന്റെ ഭാര്യയുടെ പഴ്സ് മോഷ്ടിച്ചു!

ഇതെ കുറിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
ജൂലൈ എട്ടിന് കരാദില്‍ നിന്ന് ജാല്‍‌ഗാവിലേക്കുള്ള യാത്രക്കിടയിലാണ് പഴ്സ് മോഷണം പോയത്. എന്നാല്‍, ഇതെ കുറിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

എക്സ്പ്രസിലെ എ സി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു മഹാരാഷ്ട്ര മുഖ്യന്റെ ഭാര്യ സഞ്ചരിച്ചിരുന്നത്. ജാല്‍‌ഗാവില്‍ ഇറങ്ങിയപ്പോഴാണ് പഴ്സ് നഷ്ടമായ വിവരം അറിഞ്ഞത്.

മുംബൈ| WEBDUNIA|
മഹാരാഷ്ട്രയില്‍ നിയമവാഴ്ചയില്‍ ഒരു തകരാറുമില്ല എന്നാണ് മുഖ്യമന്ത്രി പൃഥ്വിരാജ്
ചവാന്റെ ഭാഷ്യം. എന്നാല്‍, അദ്ദേഹത്തിന്റെ സത്‌വശീലയോട് ഇക്കാര്യം പറഞ്ഞാല്‍ വിലപ്പോവില്ല, കാരണം ട്രെയിന്‍ യാത്രക്കിടയില്‍ അവരുടെ പഴ്സ് മോഷണം പോയി!

മന്ത്രിയുടെ ഔദ്യോഗിക വസതി സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇവര്‍ ശബ്ദമുയര്‍ത്തിയത് വാര്‍ത്തകളില്‍ സ്ഥാനം‌പിടിച്ചിരുന്നു. പന്ധാര്‍‌പൂര്‍ തീര്‍ത്ഥാടന നഗരം വൃത്തിയായി സൂക്ഷിക്കാത്തതിലും ഇവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :