അഞ്ചുനിലക്കെട്ടിടത്തിലെ സ്വന്തം ഭാഗത്തിന് തീയിട്ടയാളെ വെടിവച്ചു കൊന്നു
ഫ്ലോറിഡ|
WEBDUNIA|
PRO
സൗത്ത് ഫ്ലോറിഡയില്‍ സ്വന്തം അഞ്ചുനിലക്കെട്ടിടത്തിലെ സ്വന്തം ഭാഗത്തിന് തീയിട്ടയാള്‍ സമീപവാസികളായ ആറുപേരെയും വെടിവെച്ചുകൊന്നു. ഇയാളെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു.
പെഡ്രോ വര്‍ഗാസ് (42) ആണ് ഫ്ലാറ്റ് സമുച്ചയം കൊലക്കളമാക്കി മാറ്റിയത് പോലീസ് എത്തിയപ്പോള്‍ രണ്ടുപേരെ ഇയാള്‍ തടവിലാക്കി വധഭീഷണി ഉയര്‍ത്തി. ഇയാളെ പിന്നീട് വെടിവെച്ചു കൊന്നാണ് തടവിലായവരെ മോചിപ്പിച്ചത്.
പെഡ്രോ നാലാം നിലയിലുള്ള സ്വന്തം അപ്പാര്‍ട്ടുമെന്‍റിന് ആദ്യം തീവെക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് തീപ്പിടിത്തം റിപ്പോര്‍ട്ടു ചെയ്തത്. വിവരമന്വേഷിക്കാനായെത്തിയ അപ്പാര്‍ട്ടുമെന്‍റിന്റെ മാനേജരെ ഇയാള്‍ വെടിവച്ചു കൊന്നു.
ഇയാള്‍ പുറത്തേക്ക് 20 റൗണ്ട് വെടിവെച്ചു. തീപ്പിടിത്തമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ഇയാള്‍ ആറു പേരെയും കൊലപ്പെടുത്തിയിരുന്നു.