മദനിയ്ക്ക് സുപ്രീംകോടതി ജാമ്യം നല്‍കിയില്ല

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ബംഗ്‌ളൂര്‍ സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ജാമ്യമില്ല. വിദഗ്ദ്ധ ചികിത്സകള്‍ക്കായി മദനിയെ ശനിയാഴ്ച മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. മദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. മണിപ്പാല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചത്.

കോടതിയുടെ സഹതാപത്തിനും ജാമ്യത്തിനുമായാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മദനി പറയുന്നതെന്നും കര്‍ണാടക കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണ്ണാടക ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാല്‍ മദനിക്ക് അടിയന്തിര ചികിത്സ ഉറപ്പുവരുത്താന്‍ നേരത്തെ കോടതി നി‍ര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നാല് തവണ ആവശ്യപ്പെട്ടിട്ടും ചികിത്സയ്ക്ക് മദനി തയ്യാറായില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :